*പന്തക്കൽ ഊരോത്തുമ്മൽ അങ്കക്കാരൻ ക്ഷേത്രത്തിലേക്ക് വഴിപാട് കൗണ്ടർ സമർപ്പിച്ചു*
മാഹി: പന്തക്കൽ ഊരോത്തുമ്മൽ അങ്കക്കാരൻ ക്ഷേത്രത്തിലേക്ക് തറവാട് കാരണവർ പരേതനായ കാളിറ പൊയിൽ കുഞ്ഞിരാമൻ്റെ പാവന സ്മരണയ്ക്കായി ഇളംതലമുറക്കാരൻ കാളിപൊയിൽ രാജൻ സമർപ്പിച്ച വഴിപാട് കൗണ്ടർ ക്ഷേത്രം തന്ത്രി കുനിയില്ലത്ത് കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു
ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ് യു ബാബുരാജിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി എം ജയചന്ദ്രൻ മാസ്റ്റർ ആശംസ ഭാഷണം നടത്തി
സിക്രട്ടറി ടി പി വിനോദൻ സ്വാഗതവും, പി വി സഞ്ജീവ് നന്ദിയും പറഞ്ഞു
Post a Comment