o രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ഇൻൺഷിപ്പ് ചെയ്യുന്ന ഹൗസ്‌സർജന്മാർ സമരമാരംഭിച്ചു*
Latest News


 

രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ഇൻൺഷിപ്പ് ചെയ്യുന്ന ഹൗസ്‌സർജന്മാർ സമരമാരംഭിച്ചു*

 *രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ഇൻൺഷിപ്പ് ചെയ്യുന്ന ഹൗസ്‌സർജന്മാർ  സമരമാരംഭിച്ചു* 



മാഹി : മുഖ്യമന്ത്രി രംഗസാമി ഉറപ്പ് നല്കിയ  സർജന്മാരുടെ സ്‌റ്റെപ്പൻഡ് തുക വർദ്ധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മാഹി രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ഇൻൺഷിപ്പ് ചെയ്യുന്ന സീനിയർ ഹൗസ്‌സർജന്മാർ വ്യാഴാഴ്ച്ച രാവിലെ മുതൽ ചാലക്കര രാജീവ് ഗാന്ധി അയുർവേദ ആശുപത്രിക്ക് മുന്നിൽ സമരമാരംഭിച്ചു



 2022 നവംബറിൽ പോണ്ടിച്ചേരി മുഖ്യമന്ത്രി രംഗസ്വാമി  മാഹിയിൽ വന്നപ്പോൾ  ഹൗസ് സർജന്മാരുടെ സ്‌റ്റൈപ്പൻഡ് തുക 5000ൽ നിന്ന് 20,000 ആയി വർധിപ്പിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു.



ഇതേ ആവശ്യമുന്നയിച്ച് പുതുച്ചേരി അഭ്യന്തരമന്ത്രിക്കും, നിവേദനം നല്കിയിരുന്നു


എന്നാലിത്രയും കാലതാമസമുണ്ടായിട്ടും വർദ്ധനവുണ്ടായില്ലെന്ന് മാത്രമല്ല  കിട്ടേണ്ട 5000 രൂപപോലും കൃത്യസമയത്ത് ലഭിക്കാറില്ലെന്ന് സമരക്കാർ പരാതിപ്പെട്ടു.


ഇൻ്റേൺഷിപ്പ് പൂർത്തിയാക്കി കോളേജിൽ നിന്ന് ഇറങ്ങിയ ഹൗസ് സർജന്മാർക്കുപോലും ഇനിയും  കിട്ടേണ്ട സ്‌റ്റെപ്പെൻഡ്   മുഴുവനായി ലഭിച്ചില്ലെന്നും, ഇത് കാരണം

രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് വരുന്ന ഹൗസ് സർജന്മാർ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നതായും ചൂണ്ടിക്കാട്ടി.


ഇതേ ആവശ്യമുന്നയിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചാലക്കര ആയുർവേദ ആശുപത്രി ഒപിക്ക് മുന്നിൽ സൂചന പണിമുടക്ക് നടത്തിയിരുന്നു

എൻ .കാർത്തികേയൻ, കെ. വംസി ,എൻ ഗ്രേസി എന്നിവർ നേതൃത്വം നല്കി

വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും സമരത്തിൻ്റെ ഭാഗമായി മാഹിയിലും പുതുച്ചേരിയിലും ധർണ്ണ സമരം സംഘടിപ്പിക്കുമെന്നും സമരക്കാർ അറിയിച്ചു

Post a Comment

Previous Post Next Post