ദീപശിഖാ പ്രയാണം നടത്തി
മാഹി:തണൽ സ്ഥാപനങ്ങളുടെ ഇൻഫിനിറ്റോ ഇന്റർസ്കൂൾ ഡിസബിലിറ്റി കായികമേള ഒക്ടോബർ 19,20 തിയ്യതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കുന്നതിന്റെ ഭാഗമായി, അബുദാബി മാഹി വെൽഫയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന തണൽ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികൾ മാഹി ടൗണിൽ ദീപശിഖാ പ്രയാണം നടത്തി. ചടങ്ങിൽ സെന്റർ ഇൻചാർജ് അലൻ പ്രകാശ്, മാഹി പൊലീസ് എ.എസ്.ഐ അശോകൻ, അംഗങ്ങളായ അൻവർ സാദത്ത്, ഇ.കെ.റഫീഖ് ശ്രീജയൻ എന്നിവർ തിരി തെളിയിച്ചു, രക്ഷിതാക്കളും കമ്മറ്റി അംഗങ്ങളും,അധ്യാപകരും, പരിപാടിയിൽ പങ്കെടുത്തു
Post a Comment