o ന്യൂമാഹിയിലെ കടലേറ്റ പ്രദേശങ്ങൾ സ്പീക്കർ സന്ദർശിച്ചു
Latest News


 

ന്യൂമാഹിയിലെ കടലേറ്റ പ്രദേശങ്ങൾ സ്പീക്കർ സന്ദർശിച്ചു

 ന്യൂമാഹിയിലെ കടലേറ്റ പ്രദേശങ്ങൾ സ്പീക്കർ സന്ദർശിച്ചു



ന്യൂമാഹി : കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ബുധനാഴ്ച കടലേറ്റമുണ്ടായ ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ തീര മേഖലകളിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എന്‍. ഷംസീർ സന്ദർശിച്ചു. കുറിച്ചി യിൽ കടപ്പുറം, സ്നേഹതീരം ബീച്ച്, പ്രസ്സ് വളപ്പ്, പരിമഠം ബീച്ച് എന്നിവിടങ്ങളിലായിരുന്നു കടലേറ്റമുണ്ടായത്. തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു, വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, പഞ്ചായത്ത് അംഗം ടി.എ. ഷർമിരാജ്, രാഷ്ട്രീയ പാർട്ടി, യൂണിയൻ നേതാക്കളായ കെ.എ. രത്നകുമാർ, പി.പി. രഞ്ജിത്ത്, യു.ടി. സതീശൻ എന്നിവരും സ്പീക്കറെ അനുഗമിച്ചു.

Post a Comment

Previous Post Next Post