o സ്വർഗ്ഗീയ ഭവനത്തിൽ നിദ്ര പുൽകിയവരെ സ്മരിച്ചു കൊണ്ട് വിശ്വാസികൾ തിരുനാളിന് ഒരുങ്ങി*
Latest News


 

സ്വർഗ്ഗീയ ഭവനത്തിൽ നിദ്ര പുൽകിയവരെ സ്മരിച്ചു കൊണ്ട് വിശ്വാസികൾ തിരുനാളിന് ഒരുങ്ങി*

 *സ്വർഗ്ഗീയ ഭവനത്തിൽ നിദ്ര പുൽകിയവരെ സ്മരിച്ചു കൊണ്ട് വിശ്വാസികൾ തിരുനാളിന് ഒരുങ്ങി* 



 *ഇനിയുള്ള 18 ദിനങ്ങൾ മയ്യഴിക്ക് ആഘോഷനാളുകൾ*


മാഹി : പരേതാത്മാക്കളുറങ്ങുന്ന കല്ലറയിൽ പൂക്കളാൽ അലങ്കരിച്ചും മെഴുകിതിരി കത്തിച്ച് പ്രാർത്ഥന നടത്തിയും കനീസ പള്ളിയിലെ തിരുനാളിൻ്റെ വരവറിയിച്ച് വിശ്വാസി സമൂഹം ആഘോഷങ്ങൾക്കായി ഒരുങ്ങി



തിരുന്നാൾ മഹോത്സവത്തിന് മുന്നോടിയായി  ഇടവക വികാരി  കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ ൻ്റെ   മുഖ്യ കർമികത്വത്തിൽ ഇന്ന് [ ഒക്ടോബർ 4/ വെള്ളി ]വൈകീട്ട്  5 മണിക്ക്  സെമിത്തേരിയിൽ ദിവ്യബലി അർപ്പിക്കുകയും പരേതർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും നടന്നു.


ദക്ഷിണ ഭാരതത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ബസലിക്കയിൽ   നാളെ  ഉച്ചയോടെ  ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തിരുനാൾ ആഘോഷത്തിന് കൊടിയേറും.


തിരുനാൾ ആഘോഷങ്ങൾക്കായി ദേവാലയവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു.



നാളെ ഉച്ചയ്ക്ക് 11.30 ഓടെ കൊടിയേറ്റവും , 12 മണിയോടെ രഹസ്യ അറയിൽ നിന്നും  വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം പുറത്തേക്ക് എഴുന്നള്ളിച്ച് പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്യും


തിരുനാൾ ജാഗര ദിനമായ ഒക്ടോബർ 14 ന് വൈകീട്ട് നഗര പ്രദക്ഷിണം  നടക്കും.


ഒക്ടോബർ 15 ന് പുലർച്ചെ  രണ്ടു മണിക്ക് ശയന പ്രദക്ഷിണം ഉണ്ടായിരിക്കും


ഒക്ടോബർ 22 നാണ് തിരുനാൾ മഹോത്സവത്തിന് കൊടിയിറങ്ങുക

Post a Comment

Previous Post Next Post