*ആസ്വാദകരില്ലെങ്കിൽ കലയ്ക്കു നിലനില്പില്ല!*
മാഹി:- കലയുടെ സമ്പൂർണ്ണത ആസ്വാദനത്തിലാണെന്നും ആസ്വാദകരില്ലെങ്കിൽ കലയ്ക്കു നിലനില്പില്ലെന്നും എം മുസ്തഫ മാസ്റ്റർ പറഞ്ഞു.
മൂലക്കടവ് ഗവ. എൽ.പി. സ്കൂളിലെ ഏകദിന കലാമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാമത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പ്രചോദനമാകുന്നത് കാണികളുടെ ശ്രദ്ധയും അംഗീകാരവുമാണ്. അതിനാൽ കലാദിനത്തിൻ്റെ വിജയം കാണികളായ ആസ്വാദകരിലാണെന്നും നല്ല കേൾവിക്കാരാകാൻ ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.
പ്രധാനാധ്യാപിക എം.വിദ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കെ. രൂപശ്രീ, എം.കെ. പ്രീത എന്നിവർ ആശംസകൾ നേർന്നു.
എം. റെന്യ സ്വാഗതവും എം.കെ. അശ്വന നന്ദിയും പറഞ്ഞു.
ഗംഗാസായ്,ഗിനീഷ് ഗോപിനാഥ്, ജിൽറ്റി മോൾ ജോർജ് എന്നിവർ സംഘാടനത്തിനു നേതൃത്വം നല്കി.
പ്രീ പ്രൈമറി, ജൂനിയർ എൽ.പി,സീനിയർ എൽ. പി എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്ന കുട്ടികൾക്ക് മാഹി മേഖലാതല കലാമത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
Post a Comment