*മയ്യഴിയമ്മയുടെ തിരുനാൾ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി**
മാഹി :പള്ളിമണികളുടെയും , ആചാരവെടികളുടെയും അകമ്പടിയോടെ മാഹി സെൻ്റ് തെരേസാ ദേവാലയത്തിലെ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിന് ഇന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി
കൊടിയേറ്റത്തിന് ശേഷം ആൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ച തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു.
കൊമ്പിരി അംഗങ്ങളും അൾത്താര ശുശ്രൂഷകരും ഇടവക ജനങ്ങളും നേതൃത്വം നല്കി
മാഹി എം എൽ എ രമേശ് പറമ്പത്, മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ, സർക്കിൾ ഇൻസ്‌പെക്ടർ ആർ ഷണ്മുഖം , സ്വാമി പ്രേമന്ദ, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു
തിരുന്നാൾ മഹോത്സവത്തിന് മുന്നോടിയായി ഇടവക വികാരി കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ ൻ്റെ മുഖ്യ കർമികത്വത്തിൽ ഇന്നലെ [ ഒക്ടോബർ 4/ വെള്ളി ]വൈകീട്ട് 5 മണിക്ക് സെമിത്തേരിയിൽ ദിവ്യബലി അർപ്പിക്കുകയും പരേതർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും നടന്നിരുന്നു.
18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് ഉച്ചകഴിഞ്ഞ് സമാപിക്കും - 14, 15 തീയ്യതികളിലാണ് പ്രധാന തിരുനാൾ ആഘോഷം
തിരുനാൾ ദിനങ്ങളിൽ രാവിലേയും, വൈകുന്നേരവും വിവിധ റീത്തുകളിൽ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ വൈകുന്നേരം ആറിന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് റവ.മോൺ ജെൻസൻ പുത്തൻ വീട്ടിൽ, ഫാ.പോൾ എ.ജെ, മാർ എഫ്രേo നരികുളം, റവ.ഫാ.ഷിജോയ് ആൻ്റ് ഫാ.ഷാൻ്റോ, റവ.ഫാ.ജോൺ വെട്ടിമല ,ഫാ.ജോൺസൺ കെ., ഫാ. ഡാനി ജോസഫ്, മോസ്റ്റ് റവ.ഡോ.ഫ്രാൻസിസ് കലിസ്റ്റ്, മോസ്റ്റ് റവ.ഡോ.ആൻ്റണി വാലുങ്കൽ ,റവ.ഫാ .ടോണി ഗ്രേഷ്യസ്, ഫാ. ഡിലു റഫേൽ ,റവ.ഫ്രാൻസിസ് മരോട്ടിക്ക പറമ്പിൽ, ഫാ: ഷാജു ആൻ്റണി, ഫാ.ജിജു പള്ളിപ്പറമ്പിൽ, മാർ ജോസ് പൊരുന്നേടം, ഫാ.സജീവ് വർഗ്ഗീസ് എന്നിവർ കാർമികത്യം വഹിക്കും. 7 ന് വൈകിട്ട് 6ന് സീറോ മലബാർ റീത്തിലും, 12 ന് ശനിയാഴ്ച്ച 3ന് കൊങ്കിണി ഭാഷയിലും, 13 ന് ഇംഗ്ലീഷ് ഭാഷയിലുമാണ് ദിവ്യബലി നടക്കുക.
പ്രധാന ദിവസമായ 14 ന് തിരുനാൾ ജാഗരം - വൈകിട്ട് 6ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ആൻറണി വാലുങ്കൽ പിതാവിൻ്റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടും - തുടർന്ന് നഗര പ്രദക്ഷിണം, 15 ന് തിരുനാൾ ദിനത്തിൽ പുലർച്ചെ 1 മുതൽ രാവിലെ 6 വരെ ഭക്തരുടെ നേർച്ചയായ ശയന പ്രദക്ഷിണം ഉണ്ടാകും. തുടർന്ന് രാവിലെ 10.30 ന് കോഴിക്കോട് രൂപതാ മെത്രാൻ വർഗ്ഗീസ് ചക്കാലക്കലിൻ്റെ കാർമികത്വത്തിൽ സാഘോഷ തിരുനാൾ ദിവ്യബലി അർപ്പിക്കപ്പെടും -വൈകിട്ട് 3ന് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമം നടക്കും 22 ന് സമാപന ദിവസം രാവിലെ 10.30 ന് കണ്ണുർ രൂപതാ വികാരി ജനറൽ റവ.മോൺ ക്ലാരൻസ് പാലിയത്തിൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കും -തിരുനാൾ ദിനത്തിൽ എല്ലാ ദിവസവും നൊവേനയും, പ്രദക്ഷിണവും ഉണ്ടാകും - 22 ന് ഉച്ചകഴിഞ്ഞ് തിരുസ്വരുപം അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ ആഘോഷത്തിന് സമാപനമാവും-തീർഥാടകർക്ക് വാഹനം പാർക്ക് ചെയ്യുവാൻ കോളേജ് ഗ്രൗണ്ടിൽ സൗകര്യമുണ്ടാകും -
Post a Comment