എം എം സി മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചു
മാഹി : മാഹി സെന്റ് തെരേസ ബസിലിക്ക തിരുനാളിനോടാനുബന്ധിച്ച് മാഹി സെന്റ് തെരേസ ബസിലിക്കയുടെ നേതൃത്വത്തിൽ മാഹി മെഡിക്കൽ & ഡയഗ്നോസ്റ്റിക് സെന്ററിന്റെ മെഡിക്കൽ ടീം പള്ളി ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ തീർത്ഥടകരുടെ മെഡിക്കൽ ആവശ്യങ്ങൾക്ക് എം എം സിയുടെ മെഡിക്കൽ ടീം തിരുനാൾ കഴിയുന്നത് വരെ പള്ളിയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പള്ളി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്നതായിരിക്കും.
മെഡിക്കൽ ടീമിന്റെ ഓഫിസ് മാഹി സെന്റ് തെരേസ ബസിലിക്ക, ബ്രദർ : ഇമ്മാന്വൽ ഉദ്ഘാടനം നിർവ്വഹിച്ചു. രാജേഷ് ഡിസിൽവ, ജാക്സൻ ജെയിംസ് ഫെർണാണ്ടസ്, എം എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ, അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ, അഡ്മിൻ കോർഡിനേറ്റർ ജസ്‌ന, ക്യാമ്പ് കോർഡിനേറ്റർ അജീബ് ഡിക്രൂസ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment