o റോഡിലെ ചെളിയിൽ തെന്നി വീണ് 20 ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റു
Latest News


 

റോഡിലെ ചെളിയിൽ തെന്നി വീണ് 20 ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റു

 റോഡിലെ ചെളിയിൽ തെന്നി വീണ് 20 ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റു



ന്യൂമാഹി: പെരിങ്ങാടി, വേലായുധൻമൊട്ടയിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ട് 20-ഓളം പേർക്ക് പരിക്കേറ്റു.

ന്യൂമാഹി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി ന്യൂമാഹി - ചൊക്ലി റോഡിൽ പൈപ്പിടുന്നതിന്റെ ഭാഗമായി കുഴിയെടുക്കുന്ന പ്രവൃത്തി നടക്കുന്നതിനിടയിൽ മണ്ണ് റോഡിൽ അലക്ഷ്യമായിട്ടതിനെ തുടർന്നാണ് അപകടം.

ശനിയാഴ്ച വേലായുധൻ മൊട്ടയ്ക്ക് താഴെ മങ്ങാട് റേഷൻ കടയ്ക്കും ഹോട്ടലിനുമിടയിൽ 15 ഓളം ഇരുചക്രവാഹനങ്ങളിലെ യാത്രികർക്കാണ് തെന്നി തെറിച്ച് വീണ് അപകടമുണ്ടായത്.

ഇരുചക്രവാഹനത്തിൻ്റെ പിറകിലുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സുജിത്ത് പെരിങ്ങാടിയും ഭാര്യയും കുട്ടിയും ഉൾപ്പെടെയുള്ള അപകടത്തിൽ പരിക്കേറ്റവർ മാഹി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. റോഡിൽ കിടന്ന മണ്ണ് മഴ പെയ്തതിനെ തുടർന്ന് ചെളിയായി തെന്നി വീണാണ് അപകടം. റോഡിൽ ഇറക്കവും വളവും ഉള്ള സ്ഥലത്താണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post