പുഴയോരത്ത് മാലിന്യം തള്ളിയതിനും മാലിന്യം കത്തിച്ചതിനും എതിരെ പിഴ ഈടാക്കി
ന്യൂമാഹി: മങ്ങാട് ബൈപ്പാസ് അടിപ്പാതക്ക് സമീപം സർവ്വീസ് റോഡരികിൽ പുഴയോരത്ത് മാലിന്യം തള്ളിയ സ്വകാര്യവ്യക്തിക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചു. മങ്ങാട് പുളിയുള്ളതിൽ പീടികക്ക് സമീപത്ത് പുതുതായി വീട് നിർമ്മിച്ച പ്രവീണ നൗഫലിൻ്റെ പേരിലാണ് നടപടി. തളളിയ മാലിന്യം തിരിച്ചെടുക്കും. മാലിന്യം തള്ളിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. ഗൃഹപ്രവേശം കഴിഞ്ഞ വീട്ടിൽ നിന്നുള്ള പ്ലാസ്റ്റിക്, തെർമോകോൾ, കെട്ടിടാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള രണ്ട് ലോറി മാലിന്യമാണ് ജലാശയത്തിന് സമീപം തള്ളിയത്. മാലിന്യം തള്ളിയവരെ കണ്ട് പിടിച്ച് തെളിവുകളടക്കമാണ് പരാതി നൽകിയത്.
Post a Comment