കുടുംബശ്രീ ബാലസഭ: വിദ്യാർഥികളുടെ പരാതികൾ ശ്രദ്ധേയമായി
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രീ ബാലസഭയുടെ കുട്ടികൾക്ക് വേണ്ടി സ്ഥാപിച്ച പരാതിപ്പെട്ടിയിൽ ലഭിച്ച പരാതികൾ ശ്രദ്ധേയമായി. കുറിച്ചിയിൽ എൽ.പി. സ്കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിലാണ് ഒട്ടേറെ പരാതികൾ ലഭിച്ചത്. കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കുഴിച്ചിട്ടത് കാരണം ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിലേക്ക് വാഹനങ്ങൾ പോകുന്നില്ലെന്നായിരുന്നു ഒരു കുട്ടിയുടെ പരാതി. തെരുവ് നായ ശല്യം കാരണമുള്ള പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മറ്റൊരു കുട്ടിയുടെ പരാതി. കാല് വയ്യാത്ത കുട്ടിക്ക് വേണ്ടി സ്കൂളിലെ ശൗചാലയത്തിൽ യൂറോപ്യൻ കോസറ്റ് വേണമെന്നായിരുന്നു വേറൊരു പരാതി. പഞ്ചായത്ത് അംഗം എം.കെ.ലത പരാതികൾക്ക് മറുപടി നൽകി. വിവിധ മത്സരങ്ങൾ നടത്തിയതിൽ ദീപ്തു, അദ്വിക്, ദീപ്ത എന്നിവർ ഒന്നാം സമ്മാനങ്ങൾ നേടി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളൂം നൽകി. കുട്ടികൾക്കൊപ്പം കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.
എ.ഡി.എസ്.ചെയർപേഴ്സൺ പി.കെ.ശ്രീജ, സി.ഡി.എസ് അംഗം
എ. റീത്ത, എൻ.വി.സുഷമ എന്നിവർ നേതൃത്വം നൽകി.
Post a Comment