തലശ്ശേരിയിൽബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം.
തലശ്ശേരിക്കടുത്ത് കൊളശ്ശേരി അണ്ടർ പാസിന് സമീപത്താണ് അപകടം. മുബാറക്ക് ഹയർ സെക്കന്ററി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയായ മുഹമ്മദ് നബ്ഹാനാണ് മരിച്ചത്. സഹയാത്രികനായ എടക്കാട് ഹസൻ മുക്കിലെ റിസ്വാൻ പരിക്കേറ്റ് തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വടക്കുമ്പാട് കൂളി ബസാറിലെ ഹംദിൽ ടി.പി നവാസിന്റെയും , എം. റജുലയുടെയും മകനാണ്. നദ, നദ്റാൻ എന്നിവർ സഹോദരങ്ങളാണ്.
Post a Comment