പുന്നോൽ പെട്ടിപ്പാലത്തിൻ്റെ കൈവരി പുന:സ്ഥാപിക്കണം:
ദേശീയപാത അതോറിറ്റിക്ക് പരാതി നൽകി
പുന്നോൽ പെട്ടിപ്പാലത്തിൻ്റെ കൈവരി പുന:സ്ഥാപിക്കണം:
ദേശീയപാത അതോറിറ്റിക്ക് പരാതി നൽകി
ദേശീയപാതയിൽ തലശ്ശേരിക്കും മാഹിക്കുമിടയിൽ ന്യൂമാഹി പഞ്ചായത്ത് അതിർത്തിയിൽ പുന്നോൽ പെട്ടിപ്പാലത്തിന്റെ കൈവരി തകർന്ന് അപകടാവസ്ഥയിലായിട്ട് വര്ഷങ്ങളായി. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ
മുസ്ലിം ലീഗ് പുന്നോൽ ശാഖാ കമ്മിറ്റി അധികൃതർക്ക് നൽകിയിരുന്നു. നാഷണൽ ഹൈവേ അതോറിറ്റിയുടെ അസിസ്റ്റന്റ് എഞ്ചിനീയരുടെ കണ്ണൂരിലുള്ള ഓഫീസിൽ (14 .10 .2024) വീണ്ടും പരാതി നൽകി. നൂറു കണക്കിന് വാഹനങ്ങൾ നിത്യേന കടന്നു പോകുന്ന ഈ റോഡിൽ ഉള്ള പാലത്തിന്റെ അപകടാവസ്ഥക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ന്യൂമാഹി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ശഹദിയ മധുരിമ, മുസ്ലിം ലീഗ് പുന്നോൽ ശാഖാ പ്രസിഡണ്ട് എ.പി. അഫ്സൽ തുടങ്ങിയവർ അസിസ്റ്റന്റ് എൻജിനീയറെ നേരിട്ട് കണ്ട് സ്ഥിതിഗതികൾ ബോധിപ്പിച്ചു, സാമ്പത്തിക പ്രതിസന്ധിയാണ് അപകടാവസ്ഥയിലുള്ള പാലത്തിനു അറ്റകുറ്റ പണികൾ ചെയ്യുന്നതിന് തടസ്സം എന്നാണ് ഓഫീസിൽ നിന്ന് കിട്ടിയ മറുപടി. നിലവിൽ റോഡിന്റെ ഇരുവശവും കാട് മൂടി പാലത്തിന്റെ കൈവരി കാണാത്ത രീതിയിൽ മറഞ്ഞ അവസ്ഥയിൽ ആണുള്ളത്, പോരാത്തതിന് ഇവിടെ ഉള്ള സ്ട്രീറ്റ് ലൈറ്റുകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. ഇതും ഏറെ ആശങ്കാജനകമാണ്. ഏതെങ്കിലും അപകടം സംഭവിക്കുന്നതിന് മുൻപ് അധികൃതരുടെ നിസ്സംഗത അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് പുന്നോൽ ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.
Post a Comment