ദ്വിദിന മയ്യഴി ഉത്സവ് സംഘടിപ്പിക്കുന്നു
മാഹി:പുതുച്ചേരി വിനോദ സഞ്ചാരവകുപ്പിന്റെയും കലാസാംസ്കാരിക വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 9, 10 തീയതികളിൽ മയ്യഴിയിൽ 'മയ്യഴി ഉത്സവ്' എന്ന പേരിൽ വിവിധ കലാസാംസ്കാരിക പരിപാടികൾ നടത്തുന്നു.
മയ്യഴിയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും അവരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനും ഉള്ള അവസരങ്ങൾ ഒരുക്കും. മയ്യഴി മേഖലയിലെ വിവിധ കലാസാംസ്കാരിക സംഘടനകളുടെ പരിപാടികൾ നവംബർ 9,10 തീയതികളിൽ അവതരിപ്പിക്കും. കൂടാതെ മയ്യഴിയിലെ ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് മാഹി പുഴയോര നടപ്പാതയിൽ 9,10 തീയതികളിൽ, അക്രിലിക്, ജലഛായ, മ്യുറൽ വിഭാഗങ്ങളിലായി 'ആർട്ടിസ്റ്റ് ക്യാമ്പും' സംഘടിപ്പിക്കും. ഇതേ ദിവസങ്ങളിൽ സൗത്ത് സോൺ കൾച്ചറൽ സെൻറർ തഞ്ചാവൂരിന്റെ നേതൃത്വത്തിലുള്ള 'തഞ്ചാവൂർ പെയിൻ്റിംഗിനെ' പറ്റിയുള്ള വർക്ക്ഷോപ്പ് നടക്കും. പരിപാടിയുടെഭാഗമായി മയ്യഴി മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായ് പ്രസംഗ മത്സരവും ചിത്ര രചന മത്സരവും നടത്തും. താല്പര്യമുള്ള സംഘടനകൾ അവതരിപ്പിക്കുന്ന പരിപാടിയുടെ വിവരങ്ങൾ അവരുടെ ലെറ്റർപാഡിൽ ഒക്ടോബർ 24ന് അഞ്ചുമണിക്ക് മുമ്പായി മാഹി സി.ഇ.ഒ. ഓഫീസിൽ എത്തിക്കേണ്ടതാണ്.
മയ്യഴി ഉത്സവിൻ്റെ ഭാഗമായി മയ്യഴിയിലെ കലാകാരന്മാരിൽ നിന്ന് ലോഗോ ക്ഷണിക്കുന്നു.
മയ്യഴിയുടെ പൈതൃകവും കലാസംസ്കാരിക വിനോദസഞ്ചാരവും കോർത്തിണക്കി കൊണ്ടുള്ളതാവണം ലോഗോ.
ലോഗോ ഡിസൈൻ ചെയ്‌തു ഒക്ടോബർ 25ന് അഞ്ചുമണിക്ക് മുൻപായി മാഹി സി.ഇ.ഓ. ഓഫീസിൽ എത്തിക്കേണ്ടതാണ്.
തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 10,000 രൂപ ക്യാഷ് പ്രൈസ് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് രമേശ് പറമ്പത്ത് എം.എൽ.എ യുടെ അധ്യക്ഷതയിൽ ഗവൺമെന്റ് ഹൗസിൽ നടന്ന യോഗത്തിൽ റീജിനൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, ചീഫ് എജുക്കേഷണൽ ഓഫീസർ എം.എം.തനൂജ, ഡോ. വിചിത്ര, കലാസാംസ്കാരിക വകുപ്പിലെയും
എം.എം.തനൂജ, ഡോ. വിചിത്ര, കലാസാംസ്കാരിക വകുപ്പിലെയും വിനോദസഞ്ചാര വകുപ്പിലെയും ഉദ്യോഗസ്ഥർ, മാഹിയിലെ കലാസാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു
Post a Comment