ശിശു സംരക്ഷണ വിദ്യാഭ്യാസ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
മയ്യഴി: മാഹി പാറക്കൽ ഗവ. എൽ.പി.സ്കൂളിൽ
ആദ്യകാല ശിശു സംരക്ഷണ വിദ്യാഭ്യാസ കേന്ദ്രം സ്കൂൾ മാനേജ് കമ്മിറ്റി ചെയർ പെഴ്സൺ റീഷ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാഹി സമഗ്ര എ.ഡി.പി.സി.യായ പി.ഷിജു ഇ.സി.സി.ഇ. സെൻ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.ടി.എ പ്രസിഡൻ്റ് ബൈജു പൂഴിയിൽ ആശംസയർപ്പിച്ചു.
പ്രഥമാധ്യാപകൻ ബി.ബാലപ്രദീപ് സ്വാഗതവും പി. മേഘ്ന നന്ദിയും പറഞ്ഞു.
തുടർന്ന് പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കളേഴ്സ് ഡേ ആഘോഷ പരിപാടികളും നടന്നു.
എം. ഉമാശങ്കരി, വി.സി. റഷീന,ബിജോയ് കാരത്തായിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment