o രാഷ്ട്രീയ സ്വയംസേവക സംഘം വടകര ഖണ്ഡിൻ്റെ നേതൃത്വത്തിൽ വിജയദശമി ആഘോഷം നടന്നു.
Latest News


 

രാഷ്ട്രീയ സ്വയംസേവക സംഘം വടകര ഖണ്ഡിൻ്റെ നേതൃത്വത്തിൽ വിജയദശമി ആഘോഷം നടന്നു.

 രാഷ്ട്രീയ സ്വയംസേവക സംഘം വടകര ഖണ്ഡിൻ്റെ നേതൃത്വത്തിൽ വിജയദശമി ആഘോഷം നടന്നു.




അഴിയൂർ :രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ 99 - ആം പിറന്നാൾ ദിനമായ വിജയദശമി നാളിൽ(13/10/2024) വടകര ഖണ്ഡിൽ പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു.പഥസഞ്ചലനം അഴിയൂർ പൂഴിത്തലയിൽ നിന്നും ആരംഭിച്ച് ചോമ്പാല  മൈതാനിയിൽ  സമാപിച്ചു.പൊതുപരിപാടിക്ക് തൊട്ടുമുൻപ് അടുത്ത വർഷത്തെ കേസരി വാരികയുടെ പ്രചാര മാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം മാനനീയ ഖണ്ഡ് സംഘചാലക് ശ്രീ ജെ സേതുമാധവനിൽ നിന്നും കെ ശ്രീധരൻ (റിട്ടയർഡ് ഡെപ്യൂട്ടി കലക്ടർ) ആദ്യ കോപ്പി ഏറ്റു വാങ്ങികൊണ്ട് നടന്നു. തുർന്നു നടന്ന പൊതുപരിപാടിയിൽ വടകര ഖണ്ഡ് കാര്യവാഹ്

കെ.പ്രേംജിത്ത്

 സ്വാഗത ഭാഷണം നടത്തി. അധ്യക്ഷ ഭാഷണം 

 ജോസഫ് സെബാസ്റ്റ്യൻ (തങ്കച്ചൻ വൈദ്യർ)

ക്യാൻസർ ചികിൽസകൻ

(സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം മുക്കാളി) കാര്യപരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത കാര്യകാരി സദസ്യൻ  അഡ്വ. സി.കെ സജിനാരായണൻ ബൗദ്ധിക് നടത്തി.

Post a Comment

Previous Post Next Post