ഇഞ്ചിനീയറെ ജോ: പി.ടി എ ഭാരവാഹികൾ ഘരാവോ ചെയ്തു
മാഹി:കൊച്ചു കുട്ടികൾ പഠിക്കുന്ന ഗവ: എൽ.പി സ്കൂളിന് കുടിവെള്ളം ഇല്ലാതായപ്പോൾ PWD വിനെ സമീപിച്ചപ്പോൾ നിഷേധിക്കുകയും, ,കൊടുത്ത കുടിവെള്ളത്തിന് കാശ് വാങ്ങുകയും ചെയ്ത മാഹി PWD ഇഞ്ചിനീയർ നാസറിന്റെ നടപടിയിൽ പ്രതിക്ഷേധിച്ച് JCPTA നേതൃത്വത്തിൽ ഇഞ്ചിനീയറെ ഘരാവോ ചെയ്തു
ഇഞ്ചിനീയറെ കണ്ട് കാര്യങ്ങൾ സംസാരിച്ചു PWD ലോറിയിൽ വിതരണം ചെയ്ത കുടിവെള്ളത്തിന് സ്കൂളിൽ നിന്ന് വാങ്ങിയ പൈസ തിരിച്ച് തരണമെന്ന് അവശ്യപ്പെട്ടു.
ജോ:പി.ടി.എ പ്രസിഡന്റ്
സന്ദീവ്. കെ വി,ജനറൽ സെക്രട്ടറി
അനിൽ സി. പി,ഭാരവാഹികളായ സുനിൽ മാഹി, സാബിർ കെ എന്നിവർ നേതൃത്വം നൽകി സർക്കാർ സ്കൂളിൽ ലോറിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് പൈസ വാങ്ങുന്നതിന് മാഹി അഡ്മിനിസ്ട്രേറ്റർക്കും സി.ഇ.ഒ വിനും പരാതി നൽകി.

Post a Comment