o ഇഞ്ചിനീയർ ടികെ വേണു എൻഡോവ്മെൻ്റ് നൽകി*
Latest News


 

ഇഞ്ചിനീയർ ടികെ വേണു എൻഡോവ്മെൻ്റ് നൽകി*

 *ഇഞ്ചിനീയർ ടികെ വേണു എൻഡോവ്മെൻ്റ് നൽകി*



മയ്യഴി പൊതുമരാമത്ത് വകുപ്പിൽ ഇഞ്ചിനീയർ ആയിരിക്കേ അകാലത്തിൽ മരണപ്പെട്ട Er.ടി.കെ. വേണുവിനെ വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ അനുസ്മരിച്ചു.


വി എൻ പുരുഷോത്തമൻ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഗണിതത്തിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ കുമാരി നിഹ സൻജീവിന്ന് ഉപഹാരവും ക്യാഷ് അവാർഡും നൽകി.


മുൻ മാഹി  പൊതുമരാമത്ത് എക്സിക്യൂട്ടീവ് ഇഞ്ചിനീയർ ശ്രീ.ഒ.പ്രദീപ് കുമാർ ചടങ്ങ് ഉത്ഘാടനം ചെയ്തു. മാഹി പൊതുമരാമത്ത് വകുപ്പ് ഇഞ്ചിനീയർ ശ്രീ. KB അബ്ദുൾ സലീം അനുസ്മരണഭാഷണം നടത്തി.


ശ്രീകുമാർ ഭാനു സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാന അദ്ധ്യാപിക ശ്രീമതി.ലളിത ടീച്ചർ അദ്ധ്യക്ഷം വഹിച്ചു.


അനിൽ കുമാർ (കാനഡ), പി ടി എ പ്രസിഡൻറ് അനിൽകുമാർ.സി.പി എന്നിവർ ആശംസാ ഭാഷണം നടത്തിയ ചടങ്ങിൽ സീനിയർ അദ്ധ്യാപിക ശ്രീമതി. ബീന .എം.കെ. നന്ദിയും പറഞ്ഞു .

Post a Comment

Previous Post Next Post