o മാഹി പോലീസും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
Latest News


 

മാഹി പോലീസും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

 *മാഹി പോലീസും ടെക് ബൈ ഹാർട്ടും ചേർന്ന്  സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു*



        മാഹി പോലീസും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. Mahe joint Residence Association members,Business Community ,   India Reserve Battalion, Civil Police ഒഫീഷ്യൽസ് തുടങ്ങി  200 ഓളം ആളുകൾ സെമിനാറിൽ പങ്കെടുത്തു...ഇന്റർനെറ്റ് ലോകത്തെ ചതിക്കുഴികൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ഭീകരമായ തോതിൽ കൂടിക്കൊണ്ടിരിക്കുന്നു. സൈബർ സുരക്ഷാ അവബോധം സുപ്രധാനമായ ഈ സാഹചര്യത്തിലാണ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിങ് തുടങ്ങിയ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ടെക്‌ബൈഹാർട്ട്, പാൻ ഇന്ത്യ തലത്തിൽ സൈബർ സ്മാർട്ട് 2024 എന്ന പേരിൽ സൈബർ സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 

        


 സെമിനാർ  ശ്രീ: ശരവണ പി പി എസ് ഉൽഘാടനം ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ ശ്രീ: ഷൺമുഖ , ടെക്ക് ബൈ ഹാർട്ട് ചെയർമാനും ഡയറക്ടറുമായ ശ്രീനാഥ് ഗോപിനാഥ്,മാഹി പോലീസ് inspector മനോജ്‌ എന്നിവർ സംസാരിച്ചു. തുടർന്ന് സൈബർ ഫോറൻസിക് വിദഗ്ദ്ധരായ നീരജ് ഒ, അദിത് അജിത്കുമാർ എന്നിവർ സെമിനാർ നയിച്ചു.

Post a Comment

Previous Post Next Post