അധ്യാപക ദിനാഘോഷം സെപ്തംബർ ആറിന്
മാഹി : പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് മാഹിയിൽ അധ്യാപക ദിനം സംഘടിപ്പിക്കുന്നത് സെപ്റ്റംബർ ആറിന്. മാഹി റീജിണൽ അഡ്മിഷൻ മോഹൻകുമാറിന്റെ അധ്യക്ഷതയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് മുഖ്യഭാഷണവും വിരമിച്ച അധ്യാപകരെ ആദരിക്കുകയും ചെയ്യും. മാഹി സി ഇ ബി ജി എച്ച് എസ് എസ് വൈസ് പ്രിൻസിപ്പാൾ കെ ഷീബ പന്തക്കൽ ഐ കെ കെ ജി എച്ച് എസ് എസ് വൈസ് പ്രിൻസിപ്പാൾ കെ റീന, ഗവൺമെൻറ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് പി യതീന്ദ്രൻ, ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡണ്ട് ജെയിംസ് ജോസഫ്.ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനുജ ,സമഗ്ര ശിക്ഷ അസിസ്റ്റൻറ് കോഡിനേറ്റർ പി ഷിജു എന്നിവർ സംസാരിക്കും

Post a Comment