കരുണ അസോസിയേഷൻ ലഫ്. ഗവർണർക്ക് നിവേദനം നൽകി
മയ്യഴിയിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസോസിയേഷൻ ലഫ്. ഗവർണർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി.
ഭിന്നശേഷിക്കാരെ പരിപാലിക്കുന്ന രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക, മുൻകാലങ്ങളിൽ നൽകിയ പലിശരഹിത സ്വയം തൊഴിൽ വായ്പ പുന:സ്ഥാപിക്കുക, മുചക്ര വാഹനം അനുവദിക്കുന്നത് 65% ഉള്ളവർക്ക് എന്നത് 40% എന്നാക്കി മാറ്റുക, പ്രത്യേക വിദ്യാഭ്യാസ സ്ഥാപനം, തൊഴിൽ പരിശീലനം, സ്കോളർഷിപ്പ് എന്നിവ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം പ്രസിഡണ്ട് കെ.കെ.സുരേഷ് ബാബു, ജന. സെക്രട്ടറി ശിവൻ തിരുവങ്ങാടൻ എന്നിവർ നൽകി.

Post a Comment