o ഗവർണ്ണർ മാഹിയിൽ സന്ദർശനം നടത്തി*
Latest News


 

ഗവർണ്ണർ മാഹിയിൽ സന്ദർശനം നടത്തി*

 *ഗവർണ്ണർ  മാഹിയിൽ സന്ദർശനം നടത്തി*



മാഹി:ഔദ്യോഗിക സന്ദർശനത്തിനായി പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണർ കെ കൈലാഷ്നാഥ് ഇന്ന് മാഹിയിലെത്തി.



രാവിലെ  മാഹിയിൽ ഗവണ്മെന്റ് ഹൗസിൽ ഗവർണ്ണർ ഔദ്യോഗിക മീറ്റിംഗിൽ പങ്കെടുത്ത ശേഷം വിവിധ സംഘടനകളുടെ നിവേദനം സ്വീകരിച്ചു.

തുടർന്ന് 

ചാലക്കര ആയുർവേദ ഹോസ്പിറ്റൽ,പള്ളൂർ  ബൈപ്പാസ് സിഗ്നൽ,

പോണ്ടിച്ചേരി കേന്ദ്രസർവകലാശാല മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളജ്,മഞ്ചക്കൽ വാക് വേ , മാഹി ഗവണ്മെന്റ് ആശുപത്രി ട്രോമകേയർ കെട്ടിട്ടം,മാഹി  ഹാർബർ  എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

മാഹി എം ൽ എ രമേശ് പറമ്പത്ത്, റീജിനൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ, മാഹി പോലീസ് സുപ്രണ്ട് ജി ശരവണൻ എന്നിവർ അനുഗമിച്ചു.

Post a Comment

Previous Post Next Post