കുട്ടിമാക്കൂലിൽ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ സ്വർണ്ണ മാല കവർന്നു
മാഹി: തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടിമാക്കൂൽ മഠം ബസ് സ്റ്റോപ്പിന് സമീപം വെച്ച് ബൈക്കിലെത്തിയ സംഘം ബസിറങ്ങി നടന്നു പോകുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണ മാല കവർന്നു.ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം - ബസിറങ്ങി മൂന്ന് സ്ത്രീകൾ കൂട്ടമായി നടന്നു നീങ്ങവെ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് 4 പവൻ തൂക്കം വരുന്ന മാല കവർന്നത്.വിവരമറിയിച്ചതിനെ തുടർന്ന് തലശ്ശേരി പോലീസ് എത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്

Post a Comment