നാല് പേർക്ക് കുറുക്കന്റെ കടിയേറ്റു
തലശേരി : റോഡുകളിലും ഇടവഴികളിലും ഒഴിഞ്ഞ പറമ്പുകളിലും ദിവസേന പെരുകി വരുന്ന തെരുവ് പട്ടി ആക്രമണ ഭീതിക്ക് പിറകെ പകൽ നേരങ്ങളിൽ കുറുക്കനും നാട്ടിലിറങ്ങി ആളുകളെ കടിക്കുന്നു. ഏറ്റവും ഒടുവിലായി കതിരൂരിനടുത്ത കോട്ടയം പഞ്ചായത്തിലെ 6, 7, 8 വാർഡുകളിൽ നിന്നും കുറുക്കൻ്റെ കടിയേറ്റ് പരിക്കുകളോടെ വയോധികൻ ഉൾപെടെ 4 പേർ കുത്തിവെപ്പ് ചികിത്സക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തി - സോപാനം വീട്ടിൽ രാജൻ മാസ്റ്റർ (72 ),ചൈതന്യയിൽ ദിനേശൻ ( 52),കാർത്തോടി രാജീവൻ (53], കെ.ഭാസ്കരൻ(52) എന്നിവർക്കും നിലാവ് വീട്ടിൽ ഷൽവിനയുടെ ഏതാനും വളർത്തുനായ്ക്കൾക്കും കുറുക്കന്റെ കടിയേറ്റു. സാധാരണയായി രാത്രിയിൽ മാത്രം മറവിൽ നിന്നും പുറത്തിറങ്ങി ഇരതേടുന്ന കുറുക്കന്മാർ രാപകൽ ഭേദമില്ലാതെ നാട്ടിലിറങ്ങി കണ്ണിൽ കണ്ടവരെ കടിക്കുന്നത് പതിവായിട്ടുണ്ട്

Post a Comment