*സെയ്താർപ്പള്ളി വാർഡ് മുസ്ലിം ലീഗ് കൺവെൻഷൻ*
തലശ്ശേരി: നഗരസഭ സെയ്‌താർപ്പള്ളി വാർഡിനോട് കാണിക്കുന്ന നിഷേധ നിലപാടിൽ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. അന്യായമായി നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിച്ചതിനെതിരെ സപ്ലൈക്കോ ഓഫീസിന് മുന്നിൽ നടത്തുന്ന ധർണാ സമരം വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. എ. കെ. സകരിയ അധ്യക്ഷത വഹിച്ചു. നഗരസഭ തല ഭാരവാഹികളായ വി. ജലീൽ, ടി. കെ. ജമാൽ, കെ. സി. ഷബിർ സംസാരിച്ചു. സെയ്താർപ്പള്ളി, അമ്പലവട്ടം ശാഖ കമ്മിറ്റികൾ ലയിച്ചു സെയ്‌താർപ്പള്ളി വാർഡ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി അറയിലകത്ത് ആബൂട്ടി (പ്രസിഡൻ്റ്), പി. എം. കെ. അനസ് (വർക്കിങ് പ്രസിഡണ്ട്), പി. പി. സിറാജ്, ഒ. കെ. നിസാർ, കെ. സി. മമ്മൂട്ടി (വൈസ് പ്രസിഡൻ്റ്റുമാർ), റയീസ് കെ. (ജനറൽ സെക്രട്ടറി), പി. കെ. മുഹമ്മദ് റാഫി, ഇക്ബാൽ പി., റുഫൈസ് വി. പി. (സെക്രട്ടറിമാർ), മഹറൂഫ് മാണിയാട്ട്

Post a Comment