*തീരം സാംസ്കാരിക വേദി വാർഷികാഘോഷം: സമാപന സമ്മേളനം ഡോ. പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.*
മാഹി: ജീവകാരുണ്യ പ്രവർത്തനവും, കലാ-കായിക പ്രതിഭകളെ വളർത്തുവാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്ന തീരം സാംസ്കാരിക വേദിയുടെ 12-ാം വാർഷിക - ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം മാഹി പാറക്കൽ ശ്രീ കുറുമ്പ ക്ഷേത്ര പറമ്പിൽ വെച്ച് മാഹി മഹാത്മ ഗാന്ധി ആർട്സ് കോളേജിലെ റിട്ട. അസോ. പ്രൊഫസർ ഡോ. പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തിൻ്റെ ഭാഗമായി വേദിയിൽ വെച്ച് തിരുവാതിര കളി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം ദീപ്തം മാഹിയുടെ തിരുവാതിരകളിപ്രദർശനവുമുണ്ടായിരുന്നു
ചടങ്ങിൽ വെച്ച് കാര്യണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായ മാഹിയിലെ ഓട്ടോ ഡ്രൈവർ നൗഷാദിനെയും, പരസ്യചിത്രകലാരംഗത്തെ കലാകാരൻ വി പത്മനാഭൻ എന്നിവരെ ആദരിച്ചു
വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന വിവിധയിനം മത്സരങ്ങളിലെ വിജയികൾക്ക് വേദിയിൽ വെച്ച് വിശിഷ്ടാതിഥികൾ സമ്മാനദാനം നിർവ്വഹിച്ചു.
തുടർന്ന് ഓണക്കോടിയും,ഓണക്കിറ്റും വിതരണം ചെയ്തു.
തീരം സാംസ്കാരിക വേദി പ്രസിഡണ്ട് പി എൻ മഹേഷ് അധ്യക്ഷത വഹിച്ചു.
മാഹി ഗവ. ആശുപത്രി ഡപ്യൂട്ടി ഡയറക്ടർ ഡോ. ഇഷാക്ക് എ പി , പള്ളൂർ പോലീസ് സബ് ഇൻസ്പെക്ടർ പി ഹരിദാസ് , ജാനു തമാശ ഫെയിം ലിധിലാൽ, എന്നിവർ സംസാരിച്ചു
തീരം സാംസ്കാരിക വേദി സിക്രട്ടറി കെ വി കൃപേഷ് സ്വാഗതവും, വൈസ് പ്രസിഡണ്ട് കവിത പ്രദീപൻ നന്ദിയും പറഞ്ഞു.
തുടർന്നു ജാനു തമാശകൾ, സംഗീത തീരം മാഹി അവതരിപ്പിച്ച സംഗീത വിരുന്ന് എന്നിവയുമുണ്ടായി
Post a Comment