ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മാഹി സെൻ്റ് തെരേസാ ദേവാലയം ബസലിക്കയായി ഉയർത്തിയശേഷമുള്ള ആദ്യ തിരുനാൾ മഹോത്സവം ഒക്ടോ. 5 ന് കൊടിയേറും.
മാഹി : ബസലിക്ക പദവി ലഭിച്ച ദക്ഷിണ ഭാരതത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ ഒക്ടോബർ 5 ന് ഉച്ചയോടെ തിരുനാൾ ആഘോഷത്തിന് കൊടിയേറും.
തിരുനാൾ ആഘോഷങ്ങൾക്കായി ദേവാലയവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു.
തിരുന്നാൾ മഹോത്സവത്തിന് മുന്നോടിയായി മാഹി പള്ളി ഇടവക വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ മുഖ്യ കർമികത്വത്തിൽ ഒക്ടോബർ 4 ന് വൈകീട്ട് സെമിത്തേരിയിൽ ദിവ്യബലി അർപ്പിക്കുകയും പരേതർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും നടക്കും.
ഒക്ടോബർ 5 ന്
ഉച്ചയ്ക്ക് 11.30 ഓടെ കൊടിയേറ്റവും , 12 മണിയോടെ രഹസ്യ അറയിൽ നിന്നും വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം പുറത്തേക്ക് എഴുന്നള്ളിച്ച് പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്യും
അമ്മയുടെ തിരുസ്വരൂപത്തിൽ പുഷ്പമാല്യം ചാർത്തുവാനും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്നതിനും ആയിരങ്ങളാണ് മാഹിയിൽ എത്തിച്ചേരുക.
തിരുനാൾ ജാഗര ദിനമായ ഒക്ടോബർ 14 ന് വൈകീട്ട് നഗര പ്രദക്ഷിണം നടക്കും.
തിരുനാൾ ദിനമായ പതിനഞ്ചാം തീയതി പുലർച്ചെ ഒരു മണി മുതൽ ശയനപ്രദിക്ഷണം ഉണ്ടായിരിക്കും.
ഒക്ടോബർ 5 മുതൽ 22 വരെ ഉള്ള തിരുന്നാൾ ദിനങ്ങൾ വിവിധ റീത്തുകളിലും വ്യത്യസ്ത ഭാഷകളിലും സാഘോഷ ദിവ്യബലികളും പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
ഒക്ടോബർ 22 നാണ് തിരുനാൾ മഹോത്സവത്തിന് കൊടിയിറങ്ങുക
പ്രധാന തിരുനാൾ ദിവസമായ 14 ,15 തീയതികളിൽ ചില എക്സ്പ്രസ് ട്രെയിനുകൾക്ക് മാഹിയിൽ താൽക്കാലിക സ്റ്റോപ്പിനായി അനുമതി തേടിയിട്ടുണ്ട്
കൂടാതെ മാഹിയിലെത്തുന്ന തീർത്ഥാടകർക്കായി മാഹി മൈതാനിയിൽ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്
പത്രസമ്മേളനത്തിൽ
മാഹി പള്ളി ഇടവക വികാരി കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ, മീഡിയ കൺവീനർ ജാക്സൻ്, മീഡിയ കമ്മിറ്റിയംഗം ഡിക്സൻ വർഗീസ് എന്നിവർ സംബന്ധിച്ചു
Post a Comment