സ്റ്റേഷൻ മാസ്റ്ററുടെ കൃത്യനിർഹണം തടസ്സപ്പെടുതിയ ഒരാൾ കൂടി പിടിയിലായി*
മാഹി:മദ്യപിച്ച് ബഹളമുണ്ടാക്കി മാഹി റെയിൽവേ സ്റ്റേഷൻ മാസ്റ്റരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസ്സിൽ ഒരാൾ കൂടിപിടിയിൽ.കോഴിക്കോട് സ്വദേശി സിപി
ബജീസാണ്പിടിയിലായത്. കണ്ണുർവാരം സ്വദേശി വി പി അർഷാദിനെ നേരത്തെ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു. മാഹി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ കണ്ണുർവാരം സ്വദേശി വി പി അർഷാദും കോഴിക്കോട് സ്വദേശി സിപി ബജീസും റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ മുറിക്ക് സമീപമെത്തി അസഭ്യം പറയുകയും കൃത്യനിർവ്വഹണം തടസപ്പെടുത്തുകയുമായിരുന്നു.
സ്റ്റേഷൻ മാസ്റ്റർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് ഇവരോട് സ്റ്റേഷനിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടെങ്കിലും, തയ്യാറായില്ല. പിന്നീട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ പരാതിയിൽ ട്രെയിൻ യാത്രക്കിടെയാണ് കണ്ണൂർവാരം സ്വദേശി വി പി അർഷാദിനെ റെയിൽവേ പൊലീസ് പിടികൂടിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് സംഘത്തിലെ രണ്ടാമൻ കോഴിക്കോട് തളിക്കുളങ്ങര മാങ്കാവ് സ്വദേശി സിപി ബജീസിനെ റെയിൽവേ പൊലീസ് പിടികൂടിയത്.ആർ പി.എഫ് ഇൻസ്പെക്ടർ .ജെ.വർഗ്ഗീസ്, എസ് ഐ മാരായ ശശി, കെ.വി.മനോജ് കുമാർ, ആർ പി എഫ് ഉദ്യോഗസ്ഥരായ സജേഷ്, റിബേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment