ചളിക്കുണ്ടായി സർവീസ് റോഡ്
മാഹി: മാഹി ബൈപ്പാസ് പള്ളൂർ സിഗ്നലിന് ഇടതുവശത്തുള്ള സർവ്വീസ് റോഡ് ചളിക്കുണ്ട്. റോഡ് ഉദ്ഘാടനം കഴിഞ്ഞിട്ടും സർവീസ് റോഡിൻൻ്റെ പണിപൂർത്തിയാകാത്തത് മൂലം പരിസരവാസികൾ വൻ ദുരിതത്തിൽ.രാത്രി 10.00 മണി മുതൽ മാഹി ചൊക്ലി റോഡ് സിഗ്നൽ അടച്ചിടുന്നതിനാൽ പള്ളൂർ ഭാഗത്ത് പോകേണ്ട വാഹനയാത്രക്കാർ സർവീസ് റോഡ് വഴിയാണ് പോകേണ്ടത്. പണി പാതിവഴിയിൽ നിർത്തിയ സർവ്വീസ് റോഡിൽ രൂപപ്പെട്ട വൻകുഴിയിൽ രാത്രി കാലങ്ങളിലും ,പെട്രോൾ നിറക്കാൻ പോകുന്ന വാഹനങ്ങളും ആണ് ഈ ചളിക്കുഴിയിൽ അകപ്പെടുന്നത് കുടുംബസമേതം പോകുന്ന യാത്രക്കാരും ഈ ചതിക്കുഴിൽ രാത്രി കാലങ്ങളിൽ അകപ്പെടുന്നു
കളരി ഭഗവതി ക്ഷേത്ര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഈ വഴി വന്നു പോയാൽ തിരിച്ചു പോകാനും വളരെ പാടുപെടുന്നു
ഒരു അറിപ്പ് ബോർഡു പോലും ഈ റോഡിൻ്റെ ഭാഗത്ത് സ്ഥാപിച്ചിട്ടില്ല. ദേശീയപാത ഉദ്ഘാടനത്തിന് ശേഷം അധികൃത തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പണിപൂർത്തിയാകാത്ത ഈ റോഡ് വഴി വാഹനങ്ങൾ പോവേണ്ടി വരുന്നതും ഈ കുഴിയിൽപ്പെടുന്നതും അധികൃതരുടെ അനാസ്ഥയായിട്ടാണ് നാട്ടുകാർ കാണുന്നത്.

Post a Comment