o ന്യൂമാഹി ടൗണിൽ സീബ്രാലൈൻ സ്ഥാപിക്കണം
Latest News


 

ന്യൂമാഹി ടൗണിൽ സീബ്രാലൈൻ സ്ഥാപിക്കണം

 *ന്യൂമാഹി ടൗണിൽ സീബ്രാലൈൻ സ്ഥാപിക്കണം*



ന്യൂമാഹി: ന്യൂ മാഹി ടൗണിലെ പോലീസ് ഔട്ട് പോസ്റ്റിൽ സ്ഥിരമായി പോലീസുകാരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്തു കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാർ ഐ പി എസിന് നിവേദനം നൽകി. ആവശ്യമായ സേവനം ഉറപ്പ് വരുത്താൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ ഉറപ്പ് നൽകി ഇതിന്റെ കൂടെ ജില്ലയുടെ പ്രവേശന കവാടമായ ന്യൂമാഹി ബസ് സ്റ്റോപ്പിന് സമീപം മുൻപ് സീബ്രാലൈൻഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ സീബ്രാലൈൻഇല്ലാത്തത് വിദ്യാർത്ഥികളും സ്ത്രീകളുമുൾപെടെയുള്ള ജനങ്ങൾക്ക് റോഡ് മുറിച്ച് കടക്കാൻ ഏറെ പ്രയാസകരമാണ് ഇതിന് കൂടി പരിഹാരം കാണണമെന്നാണ് ഇതുവഴിയുള്ള യാത്രികരുടെ ആവശ്യം.

Post a Comment

Previous Post Next Post