ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
തലശ്ശേരി:ദേശീയ പാതയിൽ മാക്കൂട്ടത്ത്ബൈക്കിന് പിറകിൽബൈക്ക് ഇടിച്ച് വടകര കണ്ണൂക്കര കേളു ബസാർ നന്ദനം വീട്ടിൽ മുഹമ്മദ് സെയിൻ( 22 ) മരണപ്പെട്ടു. ഇന്നലെവൈകിട്ടാണ് അപകടം.
മുഹമ്മദ് സെയിനിന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹയാത്രികനായ ഹർഷാദിനെ ഗുരുതര പരിക്കുകളോടെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂ മാഹി ചെറുകല്ലായി കുന്നുമ്മൽ റാബിയാസിൽ പി. ഷമീറിന്റെയും ഷാഹിദയുടെയും മകനാണ് മരിച്ച മുഹമ്മദ് സെയിൻ . മൊബൈൽ ഫോൺ ടെക്നീഷ്യനാണ്.
പരിക്കേറ്റ റിഷാദ് അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശിയാണ്.
Post a Comment