o വിമുക്ത ഭടന്മാരുടെ സ്നേഹസംഗമം സംഘടിപ്പിച്ചു*
Latest News


 

വിമുക്ത ഭടന്മാരുടെ സ്നേഹസംഗമം സംഘടിപ്പിച്ചു*

 *വിമുക്ത ഭടന്മാരുടെ സ്നേഹസംഗമം സംഘടിപ്പിച്ചു* 



 *കുഞ്ഞിപ്പള്ളി കല്ലാമലയിൽ വെച്ച് നടന്ന സ്നേഹ സംഗമത്തിൽ    തീവ്രവാദി അക്രമണത്തിൽ പരിക്കേറ്റ വിമുക്ത ഭടൻ മാഹി പോലീസ് സബ് ഇൻസ്പെക്ടർ സുനിൽ പ്രശാന്തിനെ ആദരിച്ചു* 

മാഹി: 91 നവംബർ ബാച്ചിലെ വിമുക്തഭടന്മാരുടെ സ്നേഹസംഗമം കുഞ്ഞിപ്പള്ളി കടവ് റിസോർട്ടിവെച്ച് നടന്നു

ചടങ്ങിൽ 1997 ൽ ജമ്മു കാശ്മീരിലെ ബാരമുള്ള യിൽ വെച്ച് നടന്ന തീവ്രവാദി ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിമുക്തഭടനും മാഹി സബ് ഇൻസ്പെക്ടറുമായ സുനിൽ പ്രശാന്തിനെ ഷാൾ അണിയിച്ചും മൊമെൻ്റോ നല്കിയും ആദരിച്ചു

സ്നേഹ സംഗമം പരിപാടി 1971 ഇന്ത്യ പാക്  യുദ്ധത്തിൽ പങ്കെടുത്ത പള്ളൂർ സ്വദേശി തച്ചരക്കൽ മാധവൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.




ഗെയിൽ കമ്പനിയിലെ ജോലിക്കിടെ അർബുദം ബാധിച്ച് മരണപ്പെട്ട

വിമുക്ത ഭടനായ ഹവിൽദാർ സുരേന്ദ്രന് സ്മരണാഞ്ജലി അർപ്പിച്ച ശേഷം

ഓണററി ക്യാപ്റ്റൻ ഇ വി പ്രഭാകരൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സത്യൻ കേളോത്ത് , പി എസ് കുഞ്ഞാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

ചടങ്ങിൽ ഇ വി പ്രഭാകരൻ, ടി ഷാജി എന്നിവരെ ആദരിച്ചു


ജി ഷിബു സ്വാഗതവും , ടി വി കവിരാജ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post