o മിന്നൽ ചുഴലി ആശുപത്രിക്ക് കേടുപാടുകൾ പറ്റി
Latest News


 

മിന്നൽ ചുഴലി ആശുപത്രിക്ക് കേടുപാടുകൾ പറ്റി

 മിന്നൽ ചുഴലി ആശുപത്രിക്ക് കേടുപാടുകൾ പറ്റി



തലശേരി:മിന്നൽചുഴലിയിൽ വിറങ്ങലിച്ച് തലശേരി ഗവ ജനറൽ ആശുപത്രി. ചൊവ്വാഴ്‌ച പകൽ രണ്ടരയോടെ വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. കുട്ടികളുടെ വാർഡ്, കാഷ്യാലിറ്റി കെട്ടിടം, ഓപ്പറേഷൻ തിയേറ്റർ സമുച്ചയം, ബ്ലഡ് ബേങ്ക് എന്നിവയ്ക്ക് മുകളിലെ ഷീറ്റുകൾ കാറ്റിൽ നിലം പതിച്ചു. വലിയ ഹൂങ്കാരശബ്ദത്തോടെ കാറ്റ് വീശിയടിച്ചയുടൻ ആളുകൾ ഓടിയതിനാൽ ആർക്കും പരിക്കില്ല. കാഷ്വാലിറ്റിക്ക് സമീപത്തെ ബോട്ടിൽ ബൂത്ത് കാറ്റിൽ പറന്നുനീങ്ങി. ജവഹർഘട്ടിലെ നിരവധി മരങ്ങൾ കാറ്റിൽ മുറിഞ്ഞുവീണു. നഗരസഭാ ചെയർപേഴ്‌സൺ കെ എം ജമുനാറാണി അപകടം നടന്നയുടൻ ആശുപത്രി സന്ദർശിച്ചു.


അടിയന്തര അറ്റകുറ്റപണികൾ നടത്തുമെന്നും സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ എ എൻ ഷംസീറുമായി കൂടിയാലോചന നടത്തി വേണ്ടകാര്യങ്ങൾ ചെയ്യുമെന്നും ചെയർപേഴ്സൺ ജമുന റാണി ടീച്ചർ പറഞ്ഞു.


നഗരസഭ പൊതുമരാമത്ത് സ്റ്റാന്റ്ിങ്ങ് കമ്മിറ്റി ചെയർമാൻ സി. സോമൻ' നഗരസഭ സെക്രട്ടറി എൻ സുരേഷ് അശുപത്രി സുപ്രണ്ട് ഡോ:വി.കെ രാജിവൻ ' .നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, എഞ്ചിനീയറിംഗ് നിയറിങ്ങ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.



Post a Comment

Previous Post Next Post