ബിസിനസ്സ് ലാബ് ഉദ്ഘാടനം നിർവ്വഹിച്ചു
മാഹി : മാഹി കോഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൻ്റെ നേതൃത്വത്തിൽ ബിസിനസ്സ് ലാബ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ നൈപുണ്യ വികസനങ്ങൾ ലക്ഷ്യമിടുന്ന ബിസിനസ്സ് ലാബ് എം.സി.സി.ഐ.ടി വൈസ് പ്രസിഡൻ്റ് .ശ്രീജേഷ് ഉത്ഘാടനം ചെയ്തു.
ശ്രീഷ എം.ടി.കെ (മാനേജ്മെൻ്റ് സ്റ്റഡീസ് വകുപ്പ് മേധാവി) സ്വാഗതഭാഷണം നടത്തിയ പരിപാടിയിൽ
പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ കെ വി ദീപ്തി അധ്യക്ഷത വഹിച്ചു.ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസിസ്റ്റൻ്റ് പ്രൊഫസർ അശ്വിൻ പ്രകാശ് മുഖ്യഭാഷണം നടത്തി.
പരിപാടിയുടെ സംഘാടക .ജനിഷ പി.വി ആശംസകയർപ്പിച്ച് സംസാരിക്കുകയും മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയും ഫോറിസ്റ്റ മാനേജ്മെൻ്റ് ക്ലബ് പ്രസിഡൻ്റുമായ.സുനീർ വി.കെ നന്ദി പറയുകയും ചെയ്തു

Post a Comment