o ഏക് ഭാരത് ശ്രേഷ്ഠഭാരത് പ്രതിനിധിസംഘം ദാമൻ ദിയു സന്ദർശിച്ചു.
Latest News


 

ഏക് ഭാരത് ശ്രേഷ്ഠഭാരത് പ്രതിനിധിസംഘം ദാമൻ ദിയു സന്ദർശിച്ചു.

 ഏക് ഭാരത് ശ്രേഷ്ഠഭാരത് പ്രതിനിധിസംഘം ദാമൻ ദിയു സന്ദർശിച്ചു.



മാഹി: മയ്യഴിയിൽ നിന്നുള്ള ഏക് ഭാരത് ശ്രേഷ്ഠഭാരത് പ്രതിനിധി സംഘം പുതുച്ചേരി സംസ്ഥാനത്തിൻ്റെ പങ്കാളി സംസ്ഥാനമായ ദാമൻ - ദിയു കേന്ദ്രഭരണപ്രദേശം സന്ദർശിച്ചു വിദ്യാലയങ്ങളിലെ ' പദ്ധതി പ്രവർത്തനം വിലയിരുത്തി. 

പങ്കാളി സംസ്ഥാനത്തിൻ്റെ കലാ- സാംസ്കാരിക ' ഭാഷാ- സംഗീത- സാഹിത്യ-ചരിത്ര മേഖലകളും  വേഷ ഭാഷ ഭക്ഷണ രീതികളും ഉത്സവാഘോഷങ്ങളും വിദ്യാർത്ഥികളെ പരസ്പരം പരിചയപ്പെടുത്തി ദേശീയൈക്യം പരിപോഷിപ്പിക്കുകയാണ് 2025 ഏപ്രിൽ മുതൽ നടപ്പിലാക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ലക്ഷ്യം.


മലയാളം ലക്ചറർ കെ.കെ. സ്നേഹപ്രഭയുടേയും മൂലക്കടവ് ഗവ. എൽ.പി. സ്കൂൾ പ്രഥമാധ്യാപകൻ ബി. ബാലപ്രദീപിൻ്റെയും നേതൃത്വത്തിൽ നോഡൽ ഓഫീസർമാരായ അനിത എൻ. കെ , മിനി തോമസ്, ഷീന എം.കെ, രാഖി ആർ, അഞ്ജന . എൻ .സി എന്നിവരാണ് സന്ദർശനം നടത്തിയത്.  വിദ്യാഭ്യാസപ്രവർത്തകരായ ഇരിങ്ങൽ കൃഷ്ണൻ, സുരേഷ് ബാബു പി.പി, സുനിൽകുമാർ സി.കെ. എൽസമ്മ സി.എം, രതീഷ് വി.വി. , ഷീബ .എൻ.ജി. എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു. ദാമൻ - ദിയു വിദ്യാഭ്യാസ ഡയറക്ടർ വികാസ് , ഡെപ്യൂട്ടി ഡയറക്ടർ ആർ.കെ. സിങ് ,ദാമൻ സമഗ്ര ശിക്ഷ കോ ഓർഡിനേറ്റർ ഹിരൺ പട്ടേൽ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ദാമൻ ദിയുവിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ദാമനിലെ പി.എം  ചന്ദ്രശേഖർ ആസാദ് ഹൈസ്കൂളും

ദിയുവിലെ  പി.എം. ശ്രീ ഝാൻസീ കീ റാണി ഗവ. മിഡിൽ സ്കൂളും സന്ദർശിച്ച സംഘം പ്രവർത്തനങ്ങൾ വിലയിരുത്തുകയും അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.

ചന്ദ്രശേഖർ ആസാദ് സ്കൂളിൽ നടന്ന സ്വീകരണ യോഗത്തിൽ 

വിദ്യാഭ്യാസ ഡയറക്ടർ വികാസ് അധ്യക്ഷത വഹിച്ചു. പരിതോഷ് പട്ടേൽ, കെ.കെ സ്നേഹപ്രഭ , ബി.ബാലപ്രദീപ് , വി.വി. രതീഷ് എന്നിവർ സംസാരിച്ചു. ദമനിലെ ജില്ലാ പഞ്ചായത്ത് കാര്യാലയവും സംഘം സന്ദർശിക്കുകയുണ്ടായി.

Post a Comment

Previous Post Next Post