*മയ്യഴി നഗരസഭ: ഭക്ഷ്യമേള തുടങ്ങി*
സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛതാ ഹൈ സേവയുടെ ഭാഗമായി മയ്യഴി നഗരസഭ സങ്കടിപ്പിച്ച സ്വച്ച് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് മാഹി മുൻസിപ്പൽ മൈതാനിയിൽ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഭക്ഷ്യമേളയിൽ 32 ഓളം സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഫുഡ് സ്റ്റാൾ, നഴ്സറി സ്റ്റാൾ എന്നിവയാണ് ഉള്ളത്. ഭക്ഷ്യമേളയുടെ ഉദ്ഘാടനം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ നിർവ്വഹിച്ചു. മാഹി പോലീസ് സുപ്രണ്ട് എസ്.ശരവണൻ, നഗരസഭ ജൂനിയൻ എഞ്ചിനിയർ ടി.കെ.ശ്രീജ, രാജേഷ് ഡിസിൽവ, കെ.എം.പത്മനാഭൻ, ടി.സദേഷ്, സി.രമീഷ്, ജിനോ ഹെൻട്രി, കെ.പി.ദിനേശൻ, കെ.എ.സുരേന്ദ്രൻ, വി.പ്രദീപ് കുമാർ എന്നിവർ സന്നിഹിതരായി. മാജിക് ഷോ, കരോക്കേ ഗാനമേള, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, തിരുവാതിര എന്നീ കലാപരിപാടികൾ അരങ്ങേറും.
മേള 29 ന് രാത്രി 10 മണിയോടെ സമാപിക്കും.

Post a Comment