*കന്നിമാസത്തിലെ ആയില്യം നാൾ ആഘോഷം, ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരിക്ക്*
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ കന്നി മാസത്തിലെ ആയില്യം നാൾ ആഘോഷത്തിന് വൻ ഭക്തജനതിരക്കു.
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖഡനാമ ജപം, മുട്ട സമർപ്പണം, ഉച്ചക്ക് നാഗപ്പൂജ തുടർന്ന് അന്നപ്രസാദവും നടന്നു .
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ തെക്കിനേടത്ത് തരണനല്ലൂർ പദ്മനാഭൻ ഉണ്ണിനമ്പൂതിരിപാട് ഉച്ചപൂജക്ക് കർമികത്വം വഹിച്ചു.
ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നാഗപൂജയും നടന്നു.
ക്ഷേത്രത്തിലെ നവരാതി മഹോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 3മുതൽ 13 വരെ
സരസ്വതി പൂജ
ലളിത സഹസ്രനാമം,ഭജന,പൂജവെപ്പ്,
വാഹനപൂജ, ആയുധ പൂജ,
വിദ്യാരംഭം എന്നിവ നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
അടുത്ത ആയില്യം നാൾ ആഘോഷം ഒക്ടോബർ 25 വെള്ളിയാഴ്ച.

Post a Comment