ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു
സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛതാ ഹൈ സേവയുടെ ഭാഗമായി പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ആശുപത്രിയിലെ ജീവനക്കാരുടെ മക്കൾക്ക് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. സെമിനാർ ഹാളിൽ നടന്ന ചിത്രരചനാ മത്സരം ഡോ .ടി. വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ചിത്രരചനയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഡോ.ശ്രീദേവി സമ്മാനo വിതരണം ചെയ്തു. പി.പി.രാജേഷ്, വിജിൻ, ശ്രീജിത, കെ.പി .ഷീജ, ഏലിയമ്മ പുന്നൂസ്, ബിന്ദു എന്നിവർ നേതൃത്വം നൽകി.

Post a Comment