o ആശുപത്രി പകരണങ്ങളും മറ്റ് ഫർണ്ണിച്ചറുകളും അറ്റകുറ്റ പണികൾ ചെയ്ത് പ്രവർത്തനക്ഷമമാക്കി.
Latest News


 

ആശുപത്രി പകരണങ്ങളും മറ്റ് ഫർണ്ണിച്ചറുകളും അറ്റകുറ്റ പണികൾ ചെയ്ത് പ്രവർത്തനക്ഷമമാക്കി.

 

എ. കെ.ഡബ്ല്യൂ.എ) തലശ്ശേരി മേഖല കമ്മിറ്റി പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ കേടുവന്ന ആശുപത്രി പകരണങ്ങളും മറ്റ് ഫർണ്ണിച്ചറുകളും അറ്റകുറ്റ പണികൾ ചെയ്ത് പ്രവർത്തനക്ഷമമാക്കി.



വെൽഡിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൾ കൈൻറ്സ് ഓഫ് വെൽഡേഴ്സ് അസോസിയേഷൻ (എ. കെ.ഡബ്ല്യൂ.എ) തലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ സേവന പദ്ധതിയായ കൈത്താങ്ങ് പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ കേടുവന്ന ആശുപത്രി പകരണങ്ങളും മറ്റ് ഫർണ്ണിച്ചറുകളും അറ്റകുറ്റ പണികൾ ചെയ്ത് പ്രവർത്തനക്ഷമമാക്കി

കൈത്താങ്ങിൻ്റെ പ്രവർത്തന ഉദ്ഘാടനം തലശ്ശേരി മേഖല പ്രസിഡണ്ട് ജിതേഷ് ധർമ്മടത്തിൻ്റെ അധ്യക്ഷതയിൽ പള്ളൂർ ആശുപത്രി മേധാവി ഡോ.സി.എച്ച്.രാജീവൻ നിർവഹിച്ചു.കൈത്താങ്ങ് മറ്റ് പ്രവർത്തന മേഖലയിലുള്ളവർക്ക് ഇത് പോലുള്ള സേവനങ്ങൾ ചെയ്യുവാനുള്ള പ്രചോദനം നൽകുമെന്ന് ഡോ .രാജീവൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പി. പി.രാജേഷ്, സെക്രട്ടറി അജയൻ,കണ്ണൂർ ജില്ലാ പ്രസിഡണ് റിജേഷ് പുതിയതെരു എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലയിലെ മുപ്പതോളം വരുന്ന പ്രവർത്തകർ നടത്തിയ അറ്റകുറ്റപണികൾക്ക് സന്തോഷ് മാഹി, ഷെജിൻ, പ്രജിൽ, അനീഷ് പാനൂർ, നിഖിലേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post