ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹംജില്ലാ അതിര്‍ത്തിയായ അഴിയൂരിൽ ഏറ്റുവാങ്ങി
അഴിയൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഇന്ന് പുലർച്ചെ ആറു മണിയോടെ ജില്ലാ അതിര്‍ത്തിയായ അഴിയൂരിൽ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഏറ്റുവാങ്ങി. എം എൽ എമാരായ കെ കെ രമ ,തോട്ടത്തിൽ രവീന്ദ്രൻ ,ജില്ലാ കലക്റ്റർ സ്നേഹിൽ കുമാർ സിങ്, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല കണ്ണാടിക്കലിലെ നാട്ടുക്കാരും അന്തിമോപചാരമർപ്പിച്ചു. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കാർവാർ ജില്ലാ ആശുപത്രിയിൽനിന്ന് ആംബുലൻസ് പുറപ്പെടുമ്പോൾ സഹോദരൻ അഭിജിത്തും സഹോദരീഭർത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നു72 നാൾ നീണ്ട രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയ കാർവാർ എം.എൽ.എ. സതീശ്കൃഷ്ണ സെയിലും കണ്ണാടിക്കലിലെ വീടുവരെ അനുഗമിക്കുനുണ്ട്

Post a Comment