o വഞ്ചനാദിനം : പ്രതിഷേധ പ്രകടനം നടത്തി
Latest News


 

വഞ്ചനാദിനം : പ്രതിഷേധ പ്രകടനം നടത്തി

 വഞ്ചനാദിനം : പ്രതിഷേധ പ്രകടനം നടത്തി.



ന്യൂമാഹി : മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനദിനം ആചരിച്ചു. വയനാട് ദുരന്തബാധിതരെ ചൂഷണം ചെയ്യുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും സന്നദ്ധ പ്രവർത്തനം നടത്തിയവരുടെ പേരിൽ കള്ള കണക്ക് എഴുതി ചേർത്തതിൽ വഞ്ചനാദിനം ആചരിച്ചും പ്രതിഷേധ പ്രകടനം നടത്തി.  പെരിങ്ങാടി മമ്മി മുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ന്യൂമാഹി ടൗണിൽ  മാഹിപ്പാലത്ത് സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് അനീഷ് ബാബു വി.കെ, ഷാനു പുന്നോൽ, കോർണിഷ് കുഞ്ഞിമൂസ, സി സത്യാനന്ദൻ, കരിമ്പിൽ അശോകൻ, , എം.കെ പവിത്രൻ, ശിവരാജൻ കെ, എം ഇഖ്ബാൽ, പള്ളിപ്രം ഗഫൂർ, എൻ.കെ സജീഷ്, അബ്ദുൾ കരീം, സുരേന്ദ്ര ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post