o തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട
Latest News


 

തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട

*തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; 1.180 kg കഞ്ചാവുമായി യുവതി കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിലായി* 

 


കണ്ണൂർ : തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. 1.180 kg കഞ്ചാവുമായി യുവതി കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിലായി. തലശ്ശേരി ടി സി റോഡിനടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂൺ ആണ് പിടിയിലായത്. ഓണം സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ്. എ. കെ യുടെ നേതൃത്വത്തിൽ തലശ്ശേരി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു. പി. വി നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനന നടത്തിയത്. കൊൽക്കത്തയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിൽ കൊണ്ടുവന്ന്‌ ചില്ലറ വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു




Post a Comment

Previous Post Next Post