ന്യൂമാഹി ടൗണിലെ ഔട്ട് പോസ്റ്റ് 24 മണിക്കൂറും പ്രവർത്തിപ്പിക്കണം
മയ്യഴി: മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം പതിവായ ന്യൂമാഹി ടൗണിലെ പൊലീസ് ഔട്ട് പോസ്റ്റ് പൂട്ടിയ നടപടി തിരുത്തണമെന്നും 24 മണിക്കൂറും പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ന്യൂമാഹി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.സി. റിസാൽ ആവശ്യപ്പെട്ടു. മാഹി പാലത്തിൻ്റെ മറുഭാഗത്ത് മദ്യഷാപ്പുകളിൽ നിന്ന് മദ്യപിച്ച് ലക്ക് കെട്ട് ന്യൂമാഹി ടൗണിലെത്തി സ്ത്രീകളെയടക്കം ശല്യപ്പെടുത്തുന്നത് പതിവ് കാഴ്ചയാണ്. കേന്ദ്ര ഭരണ പ്രദേശത്തിൻ്റെ അതിർത്തി പങ്കിടുന്ന ടൌൺ എന്ന നിലയിൽ ഔട്ട് പോസ്റ്റ് പുനസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂമാഹി ടൗണിൽ സ്ഥിരമായി പോലീസ് സാന്നിധ്യം വേണം
ബൈപാസ് തുറന്നതോടെ ന്യൂമാഹി ടൗണിൽ തിരക്ക് കി വാണെന്ന് പറഞ്ഞു ന്യൂമാഹി ടൌണിലെ പോലീസ് ഔട്ട് പോസ്റ്റ് അടച്ചു പൂട്ടിയ നടപടിയിൽ കോൺഗ്രസ് ന്യൂമാഹി മണ്ഡലം പ്രസിഡൻ്റ് വി.കെ.അനീഷ് ബാബു പ്രതിഷേധിച്ചു. മദ്യപശല്യവും സാമൂഹിക വിരുദ്ധ ശല്യവും പതിവായ ന്യൂമാഹി ടൌണിൽ 24 മണിക്കൂറും പോലീസ് സാനിധ്യമുണ്ടാകുന്ന രീതിയിൽ ഔട്ട് പോസ്റ്റ് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

Post a Comment