o മഹിളാമന്ദിരത്തിലെ അന്തേവാസികൾക്ക് ഓണക്കോടികൾ നൽകി*
Latest News


 

മഹിളാമന്ദിരത്തിലെ അന്തേവാസികൾക്ക് ഓണക്കോടികൾ നൽകി*

 *മഹിളാമന്ദിരത്തിലെ അന്തേവാസികൾക്ക് ഓണക്കോടികൾ നൽകി*



ന്യൂമാഹി: കുറിച്ചിയിൽ യങ്ങ് പയനീർസ് ക്ലബ്ബ് ഓണാഘോഷത്തിൻ്റെ ഭാഗമായി എരഞ്ഞോളി മഹിളാമന്ദിരത്തിലെ മുഴുവൻ അന്തേവാസികൾക്കും ഓണക്കോടികൾ നൽകി. അവർക്ക് റേഡിയോ വേണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അതും നൽകി. ക്ലബ്ബ് ഭാരവാഹികളിൽ നിന്നും മഹിളാ മന്ദിരം സൂപ്രണ്ട് ഷീജ ഓണക്കോടികൾ ഏറ്റുവാങ്ങി. ഭാരവാഹികളായ കെ.വി.പ്രഭാകരൻ, കെ.ഉദയഭാനു, എ.പി.ദിനേശൻ, കെ. മുസ്താഖ് മൂസ, അഷീൽ ആലമ്പത്ത്, ടി. ബഷീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post