മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 13.6% ബോണസ്
മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 2023-24 വർഷത്തെ ബോണസ് 13.6% നൽകുവാൻ തീരുമാനമായി.മാഹി ലേബർ ഓഫീസർ കെ. മനോജ് കുമാറിൻ്റെ സാന്നിധ്യത്തിൽ സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളും, പമ്പുടമകളും വെള്ളിയാഴ്ച്ച പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമായത്.തുക 11 ന് മുൻപെ നൽകുവാനും തീരുമാനിച്ചു. മാഹി മേഖലയിലെ 17 പെട്രോൾ പമ്പുകളിലെ 360 ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക.
മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.ൻ.ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, കെ.മജീദ്, ധനേഷ്, ഹരീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ ടി.സുരേന്ദ്രൻ, പി.സി.പ്രകാശൻ (സി.ഐ.ടി.യു), സത്യൻ കുനിയിൽ ,ഇ .രാജേഷ്, കെ.ടി. സത്യൻ (ബിഎംഎസ്), കെ.മോഹനൻ (ഐ.ൻ.ടി.യു.സി) എന്നിവരും ചർച്ചയിൽ പങ്കെടുത്തു

Post a Comment