ഒന്നാം റാങ്കും സ്വർണ്ണ മെഡലുകളും നേടി
പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് എംബിബിഎസിൽ മൈക്രോബയോളജിയിൽ ഒന്നാം റാങ്കും പുതുച്ചേരിയിലെ രാമചന്ദ്ര വിദ്യാഭ്യാസ ട്രസ്റ്റിൽ നിന്ന് സ്വർണ്ണ മെഡലും, പുതുച്ചേരിയിലെ ശ്രീ വെങ്കിടേശ്വര മെഡിക്കൽ കോളേജിൽ നിന്ന് മൈക്രോബയോളജിയിലും ഫാർമക്കോളജിയിലും ഒന്നാം റാങ്കും സ്വർണ്ണ മെഡലുകളും നേടിയ ഡോ. സ്നേഹ സുനിൽ, പള്ളൂർ സ്വദേശിനിയാണ്.
ഇപ്പോൾ ജിപ്മെർ പുതുച്ചേരിയിൽ എം ഡി ക്കു പഠിക്കുന്ന ഡോ സ്നേഹ സുനിൽ, പരേതനായ പോലീസ് കോൺസ്റ്റബിൾ മൂന്നങ്ങാടി സുനിലിൻ്റേയും, പുതുച്ചേരി ടൌൺ ആൻഡ് കൺട്രി പ്ലാനിംഗ് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ്റ് കെ.ടി. ശ്രീലതയുടെയും മകൾ ആണ്.

Post a Comment