തെരുവ് നായ്ക്കൾ കോഴികളെ കൊന്നൊടുക്കി
ഉപജീവനം നഷ്ടപ്പെട്ട കുടുംബത്തിന് സഹായവുമായി സാംസ്ക്കാരിക വേദി
ചോമ്പാല : മീത്തലെ മുക്കാളിയിലെ വലിയ പറമ്പത്ത് നസ്ലിയയും കുടുബവും വളർത്തുന്ന 36 കോഴികളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നിരുന്നു.
ഉപജീവന മാർഗം നഷ്ടപെട്ട നസ്ലിയയുടെ കുടുബത്തിന്റെ പ്രശ്നങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതോടെ കോഴി കുഞ്ഞുങ്ങളെ വളർത്താനുള്ള സാമ്പത്തിക സഹായം ചീറയിൽ പിടികയിലെ ചോമ്പാലാ സാംസ്കാരിക വേദി നൽകി.
കൈമാറൽ ചടങ്ങ് വേദി രക്ഷാധികാരി എം.പി. ബാബു നിർവ്വഹിച്ചു. സുജിത് പുതിയോട്ടിൽ അദ്ധ്യക്ഷത വഹിച്ചു, വി പി സനിൽകുമാർ , വി സികലേഷ് കുമാർ എൻ വി അഫ്നാസ് എന്നിവർ സംസാരിച്ചു.

Post a Comment