*അതീവ സുരക്ഷാ മേഖലയായ ചോമ്പാല ഹാർബർ പുലിമുട്ട് ഭാഗങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല - കോസ്റ്റൽ പോലീസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു*
ചോമ്പാല: വടകര കോസ്റ്റൽപോലീസ് സ്റ്റേഷൻ പരിധിയിലെ ചോമ്പാല ഹാർബറിൽ ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിന് പോവുന്ന മത്സ്യത്തൊഴിലാളികൾക്ക് ബോട്ടിൽ സുരക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ,പുലിമുട്ട് ഭാഗങ്ങളിലേക്ക് പോകാൻ തയ്യാറെടുത്തവരെ ഉൾപ്പെടുത്തിയും VCPS എസ്.ഐ അബ്ദുൾ സലാം ബോധവത്ക്കരണം നടത്തി
അതീവ സുരക്ഷാ മേഖലയായ ഹാർബർ പുലിമുട്ട് ഭാഗങ്ങളിൽ പൊതുജനങ്ങളോ കാഴ്ചക്കാരോ വന്നിരിക്കരുതെന്നും, വിനോദത്തിനോ വിശ്രമത്തിനോ പ്രസ്തുത സ്ഥലം തിരഞ്ഞെടുക്കരുതെന്നും വിശദീകരിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും, അടുത്ത ദിവസം പ്രസ്തുത അറിയിപ്പ് ബോർഡ് സ്ഥാപിക്കുമെന്നും അബ്ദുൽസലാം അറിയിച്ചു.
വിനോദ സഞ്ചാരത്തിനായും
ചൂണ്ടയിട്ട് മീൻ പിടിക്കാനും
മറ്റുമായി വരുന്ന അന്യദേശക്കാർക്ക് പലപ്പോഴായി ഈ മേഖലയിൽ അപകടം സംഭവിച്ചിട്ടുണ്ട്
ഏതാനും ദിവസങ്ങൾക്ക് മുമ്പ്
പുലിമുട്ട് ഭാഗത്തു നിന്നും അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശിയായ യുവാവ് മരണപ്പെടുകയുണ്ടായി.
കൂടാതെ നാദാപുരം സ്വദേശിയായ യുവാവിന് കാൽ വഴുതി വെള്ളത്തിൽ വീണ് ഗുരുതരമായി പരുക്ക് പറ്റി കോമാ സ്റ്റേജിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണെന്നും കോസ്റ്റൽ പോലീസ് വ്യക്തമാക്കി
ബീറ്റ് ഓഫീസർ ശ്രീലേഷ്,VCPS CPO ശ്രീനിധി, ബോട്ട് സ്റ്റാഫ് എന്നിവർ പങ്കെടുത്തു.

Post a Comment