o അനിൽകുമാർ അനുസ്മരണം: ചിത്രരചന മത്സരം നടത്തി
Latest News


 

അനിൽകുമാർ അനുസ്മരണം: ചിത്രരചന മത്സരം നടത്തി

 അനിൽകുമാർ അനുസ്മരണം: ചിത്രരചന മത്സരം നടത്തി 



ന്യൂമാഹി : ഏടന്നൂർ ടാഗോർ വായനശാലയുടെ മുൻ പ്രസിഡന്റും മുൻ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. അനിൽ കുമാറിൻ്റെ സ്മരണാക്കായി ചിത്രരചനാ മത്സരം നടത്തി. ചിത്രകാരൻ പ്രശാന്ത് ഒളവിലം ചിത്രം വരച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. 

ഏടന്നൂർ ടാഗോർ വായനശാല നടത്തിയ പരിപാടിയിൽ വായനശാല പ്രസിഡൻ്റ് എസ്.കെ. വിജയൻ അധ്യക്ഷത വഹിച്ചു. കെ. ഷിബില, ഷെമി രാഗേഷ് എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ 28 ന് വൈകുന്നേരം നാലിന് ഏടന്നൂർ ശ്രീനാരായണ മഠം ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

Post a Comment

Previous Post Next Post