പന്തക്കൽ പ്രദേശത്തോടുള്ള വിവേചനം അവസാനിക്കാൻ സി.പി.ഐ. പ്രക്ഷോഭം
മാഹി: പള്ളൂരിനിപ്പുറം പ്രത്യേകിച്ച് പന്തക്കൽ ഭാഗത്തോടുള്ള വിവേചനം അവസാനിപ്പിക്കുക, വികസനം എല്ലാവരിലും എത്തിക്കുക, മയ്യഴി ജനതയെയും പ്രദേശങ്ങളെയും ഒന്നായിക്കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ. പ്രക്ഷോഭത്തിലേക്ക്.
പന്തക്കലിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ നവീകരിക്കുക, തുരുമ്പെടുത്ത് ദ്രവിച്ച് അപകടാവസ്ഥയിലായ വൈദ്യുതി തൂണുകൾ മാറ്റുക,
ഒഴിവുവന്ന തസ്തികകൾ ഉടൻ നികത്തുക, വൈദ്യുതി വകുപ്പിൻ്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, മുൻസിപ്പാൽ തിരഞ്ഞെടുപ്പ് ഉടൻ നടത്തുക, മുൻസിപ്പാൽ കമ്മീഷണറെ ഉടൻ നിയമിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.ഐ സമരത്തിനൊരുങ്ങുന്നത്.
വിവിധ വകുപ്പ് മേധാവികൾക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയെങ്കിലും അവഗണനയായിരുന്നു ഫലം. ഒക്ടോബർ ഒന്നിന് രാവിലെ 10ന് സി.പി.ഐ. മാഹി ലോക്കൽ കമ്മിറ്റി പൊതുജന പങ്കാളിത്തത്തോടെ ആർ.എ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് സി.പി.ഐ. മാഹി ലോക്കൽ കമ്മിറ്റി സെക്രട്ടറി സിഗേഷ് ഞേറക്കോൾ അറിയിച്ചു.

Post a Comment